പണക്കൊഴുപ്പില്ലാത്ത താരപ്പൊലിമ – by Bino K Biji

Arsenal Kerala Votes – Have your say on the future of our club
October 16, 2018
Which current Arsenal superstar are you ?
November 10, 2018

പണക്കൊഴുപ്പില്ലാത്ത താരപ്പൊലിമ – by Bino K Biji

 

ലോക ഫുട്ബോളിൽ കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടയിൽ വന്ന മാറ്റം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കഴിവ് വേണ്ട വിധത്തിൽ തെളിയിക്കാത്ത താരങ്ങൾക്കു വരെ 40-50m വില കൊടുക്കേണ്ടി വരുന്നു. ആരാധകരിൽ പലരും താരങ്ങളെ വാങ്ങാൻ ഏറ്റവും കൂടുതൽ പണം മുടക്കുന്ന ടീമിന്റെ പുറകേ പോകുന്നു. അവരാണ് ഏറ്റവും മികച്ചത് എന്ന് അത്തരം വിഭാഗം ചിന്തിക്കുന്നു. ഇത്തരം ഒരു കാലഘട്ടത്തിലും, തങ്ങളുടേതായ തത്ത്വചിന്തകൾ നിലനിർത്തി കൊണ്ടു പോകുന്ന ചുരുക്കം ചില ക്ലബുകളിൽ ഒന്നാണ് ആർസണൽ. ആർസണൽ തന്നെ വളർത്തിയെടുത്ത മൂന്ന് താരങ്ങളെപ്പറ്റിയാണ് ഇന്ന് പറയുന്നത്

1 റോബ് ഹോൾഡിംഗ്

ബോൾട്ടണിൽ നിന്ന് റോബ് ഹോൾഡിംഗിനെ വാങ്ങുമ്പോൾ തന്നെ championship ൽ നല്ലൊരു പേര് ഉണ്ടാക്കാൻ സാധിച്ചിരുന്നു. ആർസണൽ കരിയർ തുടക്കം മികച്ചതായിരുന്നെങ്കിലും പിന്നീട് ഹോൾഡിംഗിന് അവസരങ്ങൾ കുറഞ്ഞു വന്നു. ഒരു പകരക്കാരനിൽ അപ്പുറത്തേക്ക് എത്താൻ ഹോൾഡിംഗിന് സാധിക്കില്ല എന്ന് പലരും വിശ്വസിച്ചു. സ്ഥിരമായി കളിക്കാത്തതും മറ്റും അദ്ദേഹത്തിൽ match sharpness നെ ബാധിച്ചു. കുറച്ചു നാളുകൾക്ക് മുൻപ് ഹോൾഡിംഗ് പുതിയ ഡീൽ സൈൻ ചെയ്തപ്പോൾ ആരാധകർക്കിടയിൽ വലിയ ആവേശം ഒന്നും ഉണ്ടായില്ല. എന്നാൽ പിന്നീട് കണ്ടത് മറ്റൊരു ഹോൾഡിംഗിനെ ആയിരുന്നു. ഉനെയുടെ കീഴിൽ ഹോൾഡിംഗ് സ്ഥിരത കണ്ടെത്തി. താരതമ്യേന വേഗത കുറഞ്ഞ ഒരു താരമായ ഹോൾഡിംഗ് തന്റെ പൊസിഷനിംഗും ടൈമിംഗും കൊണ്ട് അറ്റാക്കേർസിന് പ്രശ്നം സൃഷ്ടിക്കുകയാണ്. കുറച്ച് സമയം എടുത്തെങ്കിലും ഹോൾഡിംഗിൽ നിന്നും ആരാധകൾ എന്ത് പ്രതീക്ഷിക്കുന്നുവോ അത് ഇപ്പോൾ കിട്ടിത്തുടങ്ങിയിരിക്കുന്നു. ഒരിക്കൽ ഹോൾഡിംഗിനെപ്പറ്റി വെംഗർ പറഞ്ഞത് ഓർക്കുന്നു “I’m sorry he didn’t cost us 50m”. ആമുഖത്തെ ഉദ്ദരിപ്പിക്കുന്ന ഏറ്റവും നല്ല വരികൾ ആണിത്, ഹോൾഡിംഗ് അത് ജീവിച്ചും കാണിക്കുന്നു.

2. ഹെക്ടർ ബെല്ലറിൻ

ഇരുപത്തിമൂന്ന് വയസ്സേ ആയിട്ടുള്ളൂ എങ്കിലും ഈ ആർസണൽ ടീമിലെ സീനിയർ താരങ്ങളിൽ ഒന്നാണ് ബെല്ലറിൻ. തന്റെ വേഗത കൊണ്ട് എതിരാളികളെ ചുറ്റിക്കുകയും ആരാധകരെ വിസ്മയിപ്പിക്കുകയും ചെയ്ത ബെല്ലറിന് പക്ഷെ ടീമിന്റെ കഷ്ടകാല സമയത്ത് ധാരാളം കുത്തു വാക്കുകൾ കേൾക്കേണ്ടി വന്നു.

ആരാധകർക്കിടയിൽ നിന്നും “you’re not fit to wear this shirt” എന്ന വിളി അദ്ദേഹത്തിനെ വളരെ ആഴമായി വേദനിപ്പിച്ചു. പക്ഷെ ഉനെയുടെ വരവോടെ ബെല്ലറിന് ഒരു രണ്ടാം ജന്മമാണ് ലഭിച്ചത്. പതിനൊന്ന് കളിയിൽ നിന്നായി 4 അസിസ്റ്റുകളാണ് ബെല്ലറിന് ഇക്കൊല്ലം ലഭിച്ചത് . അത് കഴിഞ്ഞ സീസൺ മുഴുവന്റെ കണക്കെടുക്കുമ്പോൾ ഒന്ന് കൂടുതൽ ആണ്. ഇതിൽ നിന്നും വ്യക്തമാണ് ബെല്ലറിന്റെ മാറ്റം. സ്വന്തം നാട്ടിലെ ടീമായ ബാർസലോണ വിളിച്ചപ്പോൾ പോലും നമ്മുടെ ക്ലബിനോട് കൂറു പുലർത്തിയ ബെല്ലറിൻ, തനിക്കു അർഹിക്കുന്ന നേട്ടങ്ങൾ ആർസണലിലൂടെ നേടിയെടുക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

3. അലക്സ് ഇവോബി

ഒൻപതാം വയസ്സു മുതൽ നമ്മുടെ ക്ലബ് വളർത്തിയെടുത്തു കൊണ്ട് വന്ന അലക്സ് ഇവോബിയെ നമ്മുടെ സ്വന്തം എന്ന് വിളിക്കാൻ ആരാധകർക്കിടയിൽ ഏറെ സമയം വന്നു. കഴിവുള്ള താരമാണെന്ന് എല്ലാർക്കും അറിയാമായിരുന്നെങ്കിലും സ്ഥിരതയില്ലായ്മ ആയിരുന്നു അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഒരു പക്ഷെ ഉനെയുടെ വരവു കൊണ്ട് ഏറ്റവും അധികം പ്രയോജനം ലഭിച്ചത് ഒരു പക്ഷെ. പരിശീലന രീതികളിലെ മാറ്റവും, ടാക്ടിക്കൽ അനാലിസിസും, ഉനെ നൽകിയ ആത്മവിശ്വാസവും ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരു ഇവോബിയെയാണ് സൃഷ്ടിച്ചെടുത്തത്. എതിരാളികളെ തന്റെ സ്കിൽസ് കൊണ്ട് കബളിപ്പിച്ചെടുക്കുന്നത് കാണികൾക്ക് ഒരു വിരുന്നായി മാറി. Iwobinho എന്ന വിളിപ്പേര് അദ്ദേഹത്തിന് ആരാധകർ കൊടുത്തതിൽ നിന്ന് നമുക്ക് വ്യക്തമാണ് ഇവോബിയുടെ സ്കിൽ ഏതു തലത്തിലാണെന്ന്. Hale End ൽ നിന്നുള്ള ഈ കറുത്ത മുത്തിൽ നിന്ന് ഒരുപാട് നമ്മൾ കാണാൻ കിടക്കുന്നതേ ഒള്ളു

ഈ മൂന്ന് താരങ്ങൾക്കിടയിലും ഒരു സാമ്യമുണ്ട്. “Next big thing” എന്ന നിലയിൽ നിന്നും “didn’t live up to expectations” ലേക്കും ഇപ്പോൾ “dependable” എന്ന നിലയിലേക്കും മാറപ്പെട്ടു. ഉനെ യുടെ വരവിൽ ഏറെ പ്രയോജനപ്പെട്ടവരാണ് ഇവർ മൂന്നും. വെംഗർ വളർത്തിയെടുത്തതിൽ നിന്ന് അടുത്ത തലത്തിയെടുക്കാൻ ഉനെയ്ക്ക് സാധിച്ചു. പണക്കൊഴുപ്പ് കൊണ്ടുള്ള സൈനിംഗ്സ് മാത്രമല്ല, കഴിവുള്ള യുവ താരങ്ങളെ വളർത്തിയെടുത്താലും മികച്ച ടീം ഉണ്ടാക്കിയെടുക്കാം എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ യുവ താരങ്ങളിലൂടെ

P.S. This article was originally published by Bino K Biji on Facebook and has been reproduced here with permission. You can read more of Bino’s insights on our club at facebook.com/mallugooner/

Disclaimer: The views expressed in this article are those of the author and does not reflect the official position of Arsenal Kerala. At AKSC, we believe in encouraging diversity of opinion and are committed to lending a voice to all sections of fans. If you do not agree with the views expressed here and feel compelled to respond through comments on the website or social media, we request that your criticism be fair, polite, on-point and not directed at the author or fellow members who share the same opinion. Thank you. COYG !

Leave a Reply

Your email address will not be published. Required fields are marked *