ആശാനിൽ നിന്ന് ഉനൈലേക്ക്.. നമ്മൾ ശരിയായ പാതയിലോ? – by Bino K Biji
- 6381 Views
- aksceditor
- October 17, 2019
- 2
- Editorial History Tactics & Match Analysis
പല ആരാധകരും ഇന്ന് പറയുന്ന ഒരു കാര്യം ഉണ്ട്. “എത്രേയൊക്കെ പറഞ്ഞാലും Wenger ന്റെ കാലത്ത് നമ്മുടെ ടീമിന്റെ കളി കാണാൻ ഒരു മൊഞ്ചുണ്ടായിരുന്നു” എന്ന്. ഇത് ആളോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല, മറിച്ച് Unai ടെ കളി ശൈലിയോടുള്ള മടുപ്പ് ആണെന്ന് ഏതൊരാൾക്കും മനസ്സിലാവും. കേരളത്തിലെ ഒട്ടുമിക്ക Arsenal ആരാധകരും Wenger ന്റെ സുന്ദര ഫുട്ബോൾ കണ്ട് കൂടെ കൂടിയതാണ് എന്ന വസ്തുത നിലനിൽക്കെ ചില കാര്യങ്ങൾ ഞാൻ ശ്രദ്ധയിൽ പെടുത്തുകയാണ്.
നമ്മൾ ഇപ്പോൾ ഒരു transition period ലൂടെ ആണ് നമ്മൾ കടന്നു പോകുന്നത്. 20 കൊല്ലം നീണ്ട ഒരു manager യുഗം മാറി പുതിയ കാലഘട്ടത്തിലേക്ക് ചേക്കേറുക എന്നത് ഒരു ചെറിയ കാര്യം അല്ല(സംശയം ഉണ്ടേൽ യുനൈറ്റഡ് ന്റെ സ്ഥിതി നോക്കിയാൽ മതി). വളരെ ശ്രദ്ധാപൂർവം ആയി പിന്നണിയിൽ പ്രവർത്തിക്കുന്ന 70% ഉള്ള സ്റ്റാഫ്നെ മാറ്റി പല പുതിയ തസ്ഥികകളും കൊണ്ടുവന്നുകൊണ്ടുള്ള ഉള്ള ഒരു മാറ്റം ആണ് നമ്മൾ നടത്തിവരുന്നത്. കളത്തിൽ നോക്കിയാലും ആ മാറ്റം നമുക്ക് കാണാം. Wenger പോയ വർഷം ഉള്ള ചുരുക്കം ചില താരങ്ങൾ മാത്രം ആണ് ക്ലബിൽ ഇന്ന് ഉള്ളത്. ഈ മാറ്റം(കളത്തിലെ) Man Utd നും സംഭവിച്ചിരുന്നു. അവർ ഇറക്കിയത്തിന്റെ പകുതി പോലും ഇറക്കിയില്ല നമ്മൾ. പിന്നെ എന്താണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്?
Wenger അടക്കം ഉള്ള പൂർവരഥന്മാരുടെ ദീർഘവീക്ഷണം മൂലം നമുക്ക് ലഭിച്ച ഒരു സ്വർണ തലമുറ ഉണ്ട് Hale End ൽ. അവരെ പരമാവധി ഉപയോഗപ്പെടുത്തുക. ഇവിടെ ആണ് Unai ക്കു ഉള്ള പ്രസക്തി. കഴിവ്, അറിവ്, യുവ താരങ്ങൾക്ക് അവസരം കൊടുക്കുക, വലിയ ക്ലബിൽ ഉള്ള പ്രവർത്തി പരിചയം മുതലായ കുറേ കാര്യങ്ങൾ(അധികം മാനേജർമാർക്ക് അവകാശപ്പെടാനില്ലാത്ത) അദ്ദേഹത്തിനുണ്ട്. Saka, Willock, Martinelli, Nelson മുതലായ താരങ്ങൾക്ക് ഇന്ന് സീനിയർ ടീമിൽ ഒരു സ്ഥാനം വന്നത് cup മത്സരങ്ങളിൽ മാത്രം കളിച്ചുകൊണ്ടല്ല. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ക്വാഡ് നമ്മുടെ ആണ് എന്നത് മാനേജ്മെന്റിന്റെ ഉദ്ദേശം വ്യക്തമാക്കുന്നു. ഈ സമയത്ത് ജയം ആണ് ഏറ്റവും പ്രധാനം.
Wenger ന്റെ യുവ പ്രോജക്റ്റിന്റെ പോരായ്മകളിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊള്ളണം. Wenger ന് ലഭിച്ച ഒരു സ്വാതന്ത്ര്യം Unai ക്കു ലഭിക്കില്ല എന്നതും പ്രസക്തം ആണ്. നന്നായി കളിക്കുന്നവർക്കും അധ്വാനിക്കുന്നവർക്കും മാത്രം ആണ് ഈ ടീമിൽ സ്ഥാനം എന്നു Unai ഇപ്പോൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അതിന്റെ ഭവിഷ്യത്ത് ചില സീനിയർ താരങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. യുവാക്കൾക്കും ഇതേ സന്ദേശം ആണ് Unai കൊടുത്തിരിക്കുന്നത്. നിങ്ങളുടെ അധ്വാനം നിങ്ങൾക്ക് അവസരം തരും. അതിലും നല്ല ഒരു സന്ദേശം ഒരു കോച്ചിനും ഒരു യുവ താരത്തിനും നൽകാനില്ല.
ദീർഘനാളത്തെ Arsenal future ൽ ഞാൻ Unai ക്കു വല്യ ഭാവി കാണുന്നില്ലേലും ഇപ്പോൾ ആൾ നമുക്ക് ഒരു അത്യാവശ്യം ആണ് എന്നാണ് എന്റെ അഭിപ്രായം. Wenger ന് മുന്നെ ഒരു Graham ഉണ്ടായിരുന്നു എന്ന് നമ്മൾ ഓർക്കണം. വീണ്ടും പഴയ അറ്റാക്കിങ് ശൈലിയിലേക്ക് മാറുന്നതിന് മുൻപ് ഒരു കാലഘട്ടം ആയി ആണ് ഇതിനെ കാണേണ്ടത്. യുവതാരങ്ങൾ തങ്ങളുടെ സ്ഥാനം ടീമിൽ ഉറപ്പിക്കുന്ന കാലഘട്ടം. ജയിക്കാൻ ഏത് അറ്റം വരെയും പോകുന്ന Arsenal നെ നെഞ്ചിലേറ്റുന്ന ഒരു യുഗം ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്. നമ്മൾ അതിന്റെ ശരിയായ പാതയിലും ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
P.S. This article was originally published by Bino K Biji on Facebook and has been reproduced here with permission. You can read more of Bino’s insights on our club at facebook.com/mallugooner/
Disclaimer: The views expressed in this article are those of the author and does not reflect the official position of Arsenal Kerala. At AKSC, we believe in encouraging diversity of opinion and are committed to lending a voice to all sections of fans. If you do not agree with the views expressed here and feel compelled to respond through comments on the website or social media, we request that your criticism be fair, polite, on-point and not directed at the author or fellow members who share the same opinion. Thank you. COYG !
Comments (2)
Hemant
17 Oct 2019Great Read
Siva Jyothi
17 Oct 2019Good one!
Comments are closed.