അമരത്ത് ആർടെറ്റ – വിൽക്കാൻ ഉണ്ട് സ്വപ്നങ്ങൾ by Sandeep Raveendran
- 890 Views
- aksceditor
- December 21, 2019
- Editorial Featured
2004-05 സീസണിൽ മികച്ച ഫോമിൽ ആയിരുന്ന Everton ടീമിന്റെ നെടും തൂൺ ആയിരുന്ന തോമസ് ഗ്രവിസൺ സീസൺ പകുതി ആയപ്പോൾ റയൽ മാഡ്രിഡ് ടീമിലേക്ക് പോയപ്പോൾ പകരക്കാരൻ ആയാണ് ആദ്യം അർട്ടെറ്റയെ കാണുന്നത്. പിന്നീട് ഏതാനും ഫ്രീകിക്ക് ഗോളുകൾ, വോളികൾ ഒക്കെ ഹൈലൈറ്റ് ആയി കണ്ടിട്ടുള്ളത് കൊണ്ട് എന്റെയും സുഹൃത്തുക്കളുടെയും ഫിഫ 08-10 കരിയർ മോഡിൽ സ്ഥിരം ആയി മിക്കെൽ. പിന്നീട് ഇംഗ്ലണ്ട് നാഷണൽ ടീമിലേക്ക് പരിഗണിക്കപ്പെടുമോ എന്ന നിലയിലും വാർത്തയിൽ നിറഞ്ഞിരുന്നു. ഒരു ട്രാൻസ്ഫർ വിൻഡോ അവസാന ദിവസം Everton ഫാൻ ഫേവറിറ്റ് ആയിരുന്നിട്ടു കൂടി മിക്കൽ ആഴ്സനലിൽ ചേർന്നു എന്ന് അറിഞ്ഞപ്പോൾ ശെരിക്കും സന്തോഷിച്ചു.
മുതിർന്നവരും താര മൂല്യമുള്ള താരങ്ങളും അക്കരപ്പച്ച തേടി പോകുന്ന കെട്ട കാലഘട്ടത്തിൽ ലീഡർഷിപ്പ് ഇല്ലാതെ ഉലഞ്ഞ ആർസനൽ ക്ലബ് പിന്നീട് മിക്കേൽ & മേർട്ടെസക്കർ എന്നിവരുടെ നേതൃത്വത്തിൽ സീസണിൽ വൻ തിരിച്ച് വരവ് നടത്തിയതും, 2 വർഷം കൊണ്ട് ക്ലബ്ബിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് മിക്കൽ അവരോധിക്കപ്പെട്ടു എന്നതും അദ്ദേഹത്തിന്റെ പ്രൊഫഷണലിസം & നേതൃത്വ പാടവം വ്യക്തമാക്കിയിരുന്നു. തുടർന്ന് ക്ലബ്ബിനെ ഏറെ കാലം ഉലച്ചിരുന്ന ട്രോഫി ഇല്ലയ്മക്ക് 2014 എഫ് എ കപ്പിൽ അവസാനം ആയപ്പോൾ ടീമിനെ നയിച്ചതും മറ്റാരുമല്ല. 2015-16 സീസൺ ആയപ്പോഴേക്കും തുടർ പരിക്കുകൾ ഫോമിനെ ബാധിച്ച മിക്കൽ പലപ്പോഴും ബെഞ്ച് ചെയ്യപ്പെട്ടു. തുടർന്ന് തന്റെ പരിക്ക് കരിയറിന്റെ അവസാനം ആണെന്ന് തിരിച്ച് അറിഞ്ഞ അദ്ദേഹം കളിക്കാരൻ എന്ന നിലയിൽ സീസൺ അവസാനം ബൂട്ട് അഴിച്ചതും അവസാന മത്സര ശേഷം കണ്ണീർ പൊഴിച്ച് കളം വിട്ടതും ഹൃദയ സ്പർശി ആയ ഓർമ ആയി നിൽക്കുന്നു. എന്നാൽ ക്ലബ്ബിന്റെ U-23 കോച്ച് ആകാൻ ഉള്ള ക്ഷണം നിരസിച്ച് വൈരികൾ ആയ മാഞ്ചസ്റ്റർ സിറ്റി ടീമിൽ പെപ് ഗാർഡിയോള യുടെ സഹ പരിശീലകൻ ആയി മിക്കെൽ വന്നത് ഏറെ വിഷമിപ്പിച്ചു എന്നതും യാഥാർത്ഥ്യം ആണ്. എന്നിരുന്നാലും അധികം വൈകാതെ ക്ലബ്ബ് ഇതിഹാസം ആർസീൻ വെംഗർക്ക് പകരമായി അദ്ദേഹം മടങ്ങി വരുമെന്ന് പരക്കെ അഭിപ്രായം ഉയർന്നിരുന്നു. പറഞ്ഞത് പ്രകാരം അദ്ദേഹം വന്നു എന്ന് ഉറപ്പിച്ച സമയത്ത് ആണ് cold feet പ്രതിഭാസം ബാധിച്ച ക്ലബ് hierarchy പരിചയ സമ്പത്ത് ഉള്ള Unai Emery യിൽ വിശ്വാസം അർപ്പിച്ചത്. അതേ തുടർന്ന് 18 മാസം വൈകി ആണ് ഇൗ ദൗത്യം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
കളിക്കാരനായി വന്നപ്പോൾ അനുഭവിച്ച അതേ പ്രശ്നങ്ങൾ ആണ് മിക്കേലിന് ഇപ്പോഴും ഉള്ളത്. ദിശ മാറി പോകുന്ന ക്ലബ്ബിനെ അതിനെ ലോകമെമ്പാടും ആരാധകരുള്ള ക്ലബ്ബാക്കി മാറ്റിയ കേളി ശൈലി തിരികെ കൊണ്ട് വരുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
Champions League ലേക്ക് ക്ലബ്ബിനെ മടക്കി കൊണ്ട് വരുക, താര മൂല്യമുള്ള കളിക്കാരുടെയും, ദല്ലാളൻമാരുടെയും മേൽക്കോയ്മ വലയിൽ നിന്ന് ക്ലബ്ബിനെ പുറത്ത് കടത്തുക, നിലവിലുള്ള കളിക്കാരെ വെച്ച് അനുയോജ്യമായി ടീമിനെ മുന്നോട്ട് കൊണ്ടു പോവുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വേറെ.
എന്ത് തന്നെ ആയാലും സിറ്റി എന്ന പട്ടു വിരിച്ച വഴി ഉപേക്ഷിച്ചാണ് ആർസനൽ എന്ന കല്ലും മുള്ളും നിറഞ്ഞ വഴി അദ്ദേഹം തെരഞ്ഞെടുത്തത്. Literally a Herculean task.
I’m sure he is up for it. All the best Mikel. We’re right behind you.
COYG #WelcomeMikel
Artwork Courtesy: Alen Joseph
Retouched by: Sreehari Ravindran