Anfield ’89ലെ ഇതേ രാത്രി.. – by Mohammed Ibrahim
- 6691 Views
- aksceditor
- May 27, 2020
- 2
- Featured History
ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോട്ടോഫിനിഷുകളിൽ ഒന്ന് സംഭവിച്ച ദിവസം !!
ആർസനൽ ക്ലബ്ബിന്റെ 134 വർഷത്തെ സുദീർഘമായ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ രാത്രികളിലൊന്നിന്റെ കഥയിലേക്ക്…
88-89 സീസണിലെ അവസാന മത്സരമായിരുന്നു ആൻഫീൽഡിൽ വെച്ച് നടന്ന Liverpool VS Arsenal മത്സരം.. ആ കളിക്ക് വലിയൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു , കളിക്കുന്ന രണ്ട് ടീമുകൾക്കും ചാമ്പ്യന്മാർ ആവാനുള്ള അവസരമുണ്ട് എന്നതായിരുന്നു അത്. എന്നാൽ ലിവർപ്പൂളിന്റെ അത്ര എളുപ്പമായിരുന്നില്ല ഗണ്ണേഴ്സിന് കാര്യങ്ങൾ.. രണ്ട് ഗോളുകളുടെ വ്യത്യാസത്തിൽ ലിവർപ്പൂളിനെ തോൽപ്പിച്ചാൽ മാത്രമേ ആർസനലിന് കിരീടം നേടാനാവൂ. അതേസമയം ജയിച്ചാലും draw ആയാലും ഒരു ഗോൾ വ്യത്യാസത്തിന് തോറ്റാൽ പോലും ലിവർപ്പൂളിന് ലീഗ് കിരീടം ആൻഫീൽഡിൽ നിലനിർത്താം.
ആൻഫീൽഡിലേക്ക് പോവുന്ന George Grahamന്റെ പീരങ്കിപ്പടയ്ക്ക് ആരാധകർ പോലും വലിയ സാധ്യത കണ്ടിരുന്നില്ല, കളിയുടെ ആദ്യപകുതി ആ ആത്മവിശ്വാസക്കുറവിന് അടിവര വരക്കുന്നതുമായിരുന്നു.. ആൻഫീൽഡിലെ ആദ്യപകുതി കളിച്ച് പിരിയുമ്പോൾ ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല.. എന്നാൽ ഒരിക്കലും വിസ്മരിക്കപ്പെടാത്ത നാല്പത്തിയഞ്ജ് മിനിറ്റുകളാണ് ഇനി വരാണുള്ളതെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല !!
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാര്യങ്ങൾ മാറിത്തുടങ്ങി.. David Rocastleനെ ഫൗൾ ചെയ്തതിന് ലഭിച്ച സെറ്റ്പീസ് ബോക്സിലേക്ക് പൊങ്ങിയിറങ്ങിയതും Alan Smith അത് മനോഹരമായ ഒരു ഹെഡറിലൂടെ ഗോൾ ആക്കി മാറ്റി.. 18 വർഷങ്ങൾ നീണ്ട ഗണ്ണേഴ്സിന്റെ ലീഗ് കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നതും കാത്ത് ആരാധകർ ആഘോഷം തുടങ്ങി.. പക്ഷേ ആ ഒരു ഗോൾ കൊണ്ട് മാത്രം കാര്യമില്ലായിരുന്നു.. ലിവർപ്പൂൾ ഗോളുകളൊന്നും അടിക്കാതിരിക്കുകയും ആർസനൽ ഒരു ഗോൾ കൂടെ നേടുകയും വേണം.. ലിവർപ്പൂൾ പൂർണ്ണമായും ഡിഫൻസീവ് ആയി മാറുന്നതാണ് പിന്നീട് കണ്ടത്, ആർസനൽ എയ്തുവിട്ട എല്ലാ ഗോൾ ഭീഷണികളും ലിവർപ്പൂൾ സമർത്ഥമായി തന്നെ ഒടിച്ചിട്ടു..!!
കളിയുടെ അവസാന നിമിഷങ്ങൾ.. റഫറി വിസിൽ വിളിക്കാൻ വേണ്ടി കയ്യിലെടുത്ത നിമിഷം.. ലിവർപ്പൂൾ വീണ്ടും ചാമ്പ്യന്മാർ എന്ന് ഉറപ്പിച്ച kopites ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.. അപ്പോഴാണ് ആദ്യഗോൾ നേടിയ Alan Smith ഒരാൾക്ക് ബോൾ മറിച്ചു നൽകുന്നത്, Michael Thomas എന്ന 21കാരൻ പയ്യൻ ആയിരുന്നു അത്. അയാൾ ആ പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ലിവർപ്പൂൾ ഗോൾകീപ്പർ Bruce Grobbelaarനെ കാഴ്ചക്കാരനാക്കി ചെത്തിയിട്ടതോടെ പിറന്നത് ചരിത്രമാണ്.. എന്നെപ്പോലെ ഓരോ ആർസനൽ ആരാധകനും എന്നും അഭിമാനത്തോടെ ഓർക്കുന്ന ചരിത്രം !! ആൻഫീൽഡ് എന്ന എതിരാളികൾ ഭയപ്പെട്ടിരുന്ന സ്റ്റേഡിയത്തിൽ ആർസനൽ കിരീടം നേടിയ ചരിത്രം !!
Michael Thomas പിന്നീട് അത്ര വലിയ നേട്ടങ്ങൾ കൊയ്ത കളിക്കാരൻ ആയി മാറിയില്ല.. പരിക്കുകൾ അയാളെ വേട്ടയാടി.. പക്ഷേ ആ ഒരു ഗോളോട് കൂടി ആർസനൽ folkloreൽ അയാളുടെ പേര് എന്നെന്നേക്കുമായി രചിക്കപ്പെട്ടു കഴിഞ്ഞിരുന്നു !! പിന്നീട് വർഷങ്ങൾക്ക് ശേഷം Thomas ലിവർപ്പൂളിന് വേണ്ടി ബൂട്ടുകെട്ടി എന്നതും രസകരമായ ചരിത്രമാണ്.
വിശ്വവിഖ്യാതനായ ഇംഗ്ലീഷ് കമന്റേറ്റർ Brian Mooreന്റെ വാക്കുകൾ ഇന്നും ഈ ദിവസത്തിൽ അലയടിക്കുകയാണ് : “Thomas charging through the midfield.. It’s up for grabs now ! Thomas ! Right at the end !!!”
As someone once said : “You can’t predict football.. And that’s why it’s the most beautiful game !!”
P.S. This article was originally published by മലയാളി Gooner on Facebook and has been reproduced here with permission. You can read more of their insights on our club at facebook.com/mallugooner/
Disclaimer: The views expressed in this article are those of the author and does not reflect the official position of Arsenal Kerala. At AKSC, we believe in encouraging diversity of opinion and are committed to lending a voice to all sections of fans. If you do not agree with the views expressed here and feel compelled to respond through comments on the website or social media, we request that your criticism be fair, polite, on-point and not directed at the author or fellow members who share the same opinion. Thank you. COYG !
Comments (2)
Mohammed shahal
27 May 2020Great review!!
Hasna MP
27 May 2020Best article♥️
Comments are closed.