Amazing Mumbai, Unbelievable Arsenal (Malayalam)
- 316 Views
- aksceditor
- November 13, 2016
- Editorial Featured History
By Bhanuprasad
“മനോഹരം മുംബൈ, അവിസ്മരണീയം ആഴ്സണൽ”
കഴിഞ്ഞ ദിവസം ആഴ്സണൽ മുംബൈയിൽ സംഘടിപ്പിച്ച ഔദ്യോഗിക സ്ക്രീനിങ്ങിന്റ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതിയേറെ ആനന്ദം കൊള്ളുന്നു. അതിനാൽ തന്നെ ആ അവിസ്മരണീയ നിമഷങ്ങളെ പറ്റി അറിയാൻ അതിൽ പങ്കെടുക്കാൻ പറ്റാതെ പോയ എന്റെ ആഴ്സണൽ ഫാൻസ് ആയ സുഹൃത്തുക്കൾക്ക് അതിയായ ആകാംക്ഷ ഉണ്ടെന്നറിയാം. അതുകൊണ്ട് അവർക്ക് വേണ്ടി ചെറിയ ഒരു വിവരണം നൽകേണ്ടത് ആവശ്യം ആണ് എന്ന് തോന്നിയതുകൊണ്ട് എഴുതുന്നു.
സ്ക്രീനിങ്ങിനു ടിക്കറ്റ് കിട്ടി എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷമായിരുന്നു. സ്ക്രീനിങ്ങിന്റെ ദിവസം അടുക്കുന്തോറും ആവേശം കൂടിക്കൂടി വന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. ഞങ്ങൾ 11 പേർ ഉണ്ടായിരുന്നു. 7 പേർ നാട്ടിൽ നിന്ന് തലേ ദിവസം ട്രെയിൻ കേറി. ഗോവ എത്തിയപ്പോൾ ഞാനും അവരുടെ കൂടെ കൂടി. ആഴ്സണലിനെ കുറിചച്ചും കളിക്കാരെ കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ട് മുംബൈ വരെയുള്ള ആ യാത്ര ഞങ്ങൾ സന്തോഷകരമായി ചിലവഴിച്ചു. പുലർച്ചക്ക് ഞങ്ങൾ മുംബൈയിൽ എത്തി അന്ധേരിയിൽ 2 മുറി എടുത്തു. എല്ലാവരും കുളിച്ചു ഫ്രഷ് ആയി. ഒരു ലഘു ഭക്ഷണത്തിനു ശേഷം ഞങ്ങൾ മുംബൈ ഒന്ന് ചുറ്റിക്കാണാൻ ഇറങ്ങി.
ആദ്യം ഞങ്ങൾ അന്ധേരിയിൽ നിന്നും ബാന്ദ്ര ബാൻഡ്സ്റ്റാൻഡിലേക്ക് അണ് പോയത്. ബാന്ദ്ര വരെ ട്രെയിനിലും അവടെ നിന്ന് ബസിലും ആണ് യാത്ര ചെയ്തത്. ഷാരുഖ് ഖാന്റെ വീട് സ്ഥിതി ചെയ്യുന്നത് അവിടെ ആണ്. അവിടെ എത്തിയപ്പോൾ ഷാരുഖ് ഖാൻ ഒന്നും ഇല്ല. എന്നിട്ടും ആ വീടിന്റെ ഗേറ്റിനു മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ നല്ല തിരക്ക് ആയിരുന്നു. ഈ സ്ഥലം ഒരു ബീച്ച് ആണ്. നല്ല അന്തരീക്ഷം. ഇരിക്കാൻ ബെഞ്ചുകളും തണലിനു വൃക്ഷങ്ങളും ഉണ്ടായിരുന്നു. കുറച്ചു നേരം അവിടെ നിന്ന് ഫോട്ടോ എടുത്തിനു ശേഷം ഞങ്ങൾ പയ്യെ യാത്ര തിരിച്ചു. ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം മൗണ്ട് മേരി ചർച്ചിലേക്ക് പോയി. ഒരു ചെറിയ കുന്നിന്റെ മുകളിൽ ആണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ ഉള്ളിൽ മരത്തിൽ കൊത്തുപണികൾ ധാരാളം ഉണ്ടായിരുന്നു. അധികം വൈകാതെ സ്ക്രീനിങ് നടക്കുന്ന മെഹബൂബ് സ്റ്റുഡിയോയിലേക് ഞങ്ങൾ പോയി. അപ്പോഴേക്കും കൂടെ ഉള്ള ബാക്കി 3 പേർ അവടെ എത്തിയിരുന്നു. അവർ മുംബൈയിൽ തന്നെ താമസിക്കുന്നവർ ആണ്.
ഞങ്ങളെ വരവേറ്റത് പൂനെ ആഴ്സനൽ ഫാൻസ് ആയിരുന്നു. We love you Arsenal എന്ന് തുടങ്ങുന്ന chant ചെയ്തുകൊണ്ട് ആണ് അവർ ഞങ്ങളെ വരവേറ്റത്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു. അതിനു ശേഷം ഞങ്ങൾ സ്റ്റുഡിയോയുടെ ഉള്ളിലെ ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടറിലേക്ക് ചെന്നു. ഞങ്ങൾക് കിട്ടിയ email കാണിച്ചപ്പോൾ ഞങ്ങളുടെ കയ്യിൽ #AFCIndia എന്ന് എഴുതിയ Band ഇട്ടു തന്നു. പിന്നെ ഒന്നൊന്നായി ഫാൻസ് വന്നുതുടങ്ങി. എല്ലാവരും കൂട്ടമായി chant ചെയ്യുന്നു. എല്ലാ നിമിഷവും Official cameraman ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഞാൻ ഇട്ടിരുന്നത് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാൾ ആയിരുന്ന റോബർട്ട് പിറെസിന്റെ പേര് ഉള്ള ജേഴ്സി ആയിരുന്നു. അതും ആ cameraman ഫോട്ടോ എടുത്തിരുന്നു. ആഴ്സണലിന്റെ വെബ്സൈറ്റിൽ വരാൻ സാധ്യത ഉണ്ട്. വന്നാൽ മതിയായിരുന്നു. പിറെസ് ആണ് ഈ സ്ക്രീനിംഗിന്റെ മുഖ്യ അഥിതി.
ബാംഗ്ളൂർ നിന്ന് ഉള്ള ഫാന്സിന് വേണ്ടി പ്യൂമ പ്രത്യേകം ബസ് ഏർപ്പെടുത്തിയിരുന്നു. ആ വണ്ടി വന്നപ്പോൾ ആഴ്സണലിന്റെ mascot ആയ gunnersauras വന്നു. Gunnersauras വന്നത് എല്ലാവരേയും ആവേശത്തിലാക്കി. എല്ലാവരും gunnersaurasന്റെ ഒപ്പം സെൽഫി എടുത്തു. Gunnersauras ബാംഗ്ളൂരിൽ നിന്ന് വന്ന ഫാൻസിന് high five കൊടുത്ത് വരവേറ്റു.
പയ്യെ ഞങ്ങൾ ഗ്രൗണ്ടിന്റെ puma events നടക്കുന്ന ഭാഗത്തേക്ക് നീങ്ങി. ഫുട്ബോൾ കൊണ്ട് ഉള്ള ചെറിയ ഗെയിംസ് ഉണ്ടായിരുന്നു. ആഴ്സണലിന്റെ ജേഴ്സി, ഷോർട്സ്, സോക്സ്, തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനുള്ള ഒരു സ്റ്റോറും അവിടെ ഉണ്ടായിരുന്നു. ആഴ്സണലിന്റെ ഡ്രസിങ് റൂമിനു സമാനമായ ഒരു മോഡൽ അവിടെ ഉണ്ടായിരുന്നു. നമുക്ക് അവിടെ ഇരുന്ന് ഫോട്ടോ എടുക്കാം. ഫോട്ടോ എടുത്ത് തരാൻ ഒരു ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. ഫോട്ടോ എടുത്ത് കഴിഞ്ഞാൽ ഉടനെ ആ ഫോട്ടോ ഉടനെ അടുത്ത് വെച്ചിരിക്കുന്ന ടിവിയിൽ കാണാം. അത്ഭുതം അതല്ല, ടിവിയിൽ വരുമ്പോൾ നമ്മളുടെ തൊട്ടടുത്ത് ഇരിക്കുന്നത് കാസോർള ആണ്. എല്ലാവര്ക്കും പ്രിയങ്കരൻ ആയ ഒരു കളിക്കാരൻ ആണ് കാസോർള. പൊക്കം ഇല്ലായ്മ ഒരു കുറവ് അല്ല എന്ന് കഴിവുകൊണ്ട് തെളിയിച്ചു കാണിച്ച ഒരു കളിക്കാരൻ.
അതിനു ശേഷം ഡേവിഡ് ആഡംസിനെ ഞങ്ങൾ പരിചയപ്പെട്ടു. അദ്ദേഹം ആഴ്സണലിന്റെ ജേഴ്സി ഡിസൈനർ ആണ് എന്ന് സ്വയം പരിചയപ്പെടുത്തി. വളരെ നല്ല രീതിയിൽ സംസാരിക്കാൻ അറിയാവുന്ന ഒരു വ്യക്തി. അദ്ദേഹം ഞങ്ങളിൽ നിന്ന് ജേഴ്സിയെ കുറിച്ചുള്ള ഞങ്ങളുടെ കാഴ്ച്ചപ്പാടുകളെ പറ്റി ചോദിച്ചറിഞ്ഞു. അതിനു ശേഷം ആഴ്സണലിന്റെ ഈ വർഷത്തെ ജേഴ്സിയെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തന്നു. ഈ വർഷത്തെ ജേഴ്സിയുടെ നടുവിലൂടെ ഉള്ള കടും ചുവപ്പ് നിറത്തിൽ ഉള്ള വര വെറും ഡിസൈൻ മാത്രം ആണ് എന്ന് വിചാരിച്ചവർക്ക് തെറ്റി. ആഴ്സണലിന്റെ പഴയ സ്റ്റേഡിയം ആയ highburyയിലെ അവസാന വർഷങ്ങളിലെ ജേഴ്സി കടും ചുവപ്പ് നിറത്തിൽ ഉള്ളത് ആയിരുന്നു. പഴയ സ്റ്റേഡിയത്തിൽ നിന്ന് പുതിയ സ്റ്റേഡിയത്തിലേക്ക് ചേക്കേറിയപ്പോൾ പഴയ കാര്യങ്ങൾ ഒന്നും മറന്നിട്ടില്ല എന്ന സൂചകം ആണ് പുതിയ ജേഴ്സിയിലെ ആ വര എന്ന് ഡേവിഡ് വിശദീകരിച്ചു. അദ്ദേഹത്തോടൊപ്പം കുറച്ച് ഫോട്ടോകൾ എടുത്തിനു ശേഷം ഞങ്ങൾ മുന്നോട്ട് നീങ്ങി.
വീതിയുള്ള വഴിയിലൂടെ ആണ് നടത്തം. ആ വഴിയുടെ 2 വശങ്ങളിലും കളിക്കാരുടെ ചിത്രങ്ങൾ. അതിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ എല്ലാവരും ആവേശം കാണിച്ചു. കളിക്കാരുടേത് മാത്രം അല്ല, ക്ലബ്ബിന്റെ ലോഗോയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ എല്ലാ കളിക്കാരും ഉള്ള ഒരു വലിയ ചിത്രം ആ വഴിയുടെ ഏറ്റവും അറ്റത്തായി ഉണ്ടായിരുന്നു. ഫോട്ടോസെക്ഷൻ കഴിഞ്ഞ് ഞങ്ങൾ പയ്യെ സ്റ്റുഡിയോയിലേക്ക് കയറി.
സിനിമ ഷൂട്ടിംഗ് ഒക്കെ നടക്കുന്ന ഒരു സ്റ്റുഡിയോ ആണ്. തീയേറ്ററിന് സമാനമായ വലിയ സ്ക്രീൻ. പയ്യെ സ്ക്രീനിൽ ആഴ്സണലിന്റെ videos ഒക്കെ കാണിച്ചു. എല്ലാ ഫാൻസും ഒരുമിച്ച് chant ചെയ്തുകൊണ്ടേയിരുന്നു. ഏതൊരു ആഴ്സണൽ പ്രേമിയും കൊതിക്കുന്ന നിമിഷങ്ങൾ. പിന്നീട് എല്ലാവരും കാത്തിരുന്ന ആ അതിഥിയെ കുറിച്ച് ഉള്ള വീഡിയോ വന്നു. ആ വീഡിയോ അവസാനിച്ചപ്പോൾ അതാ സാക്ഷാൽ പിറെസ് വരുന്നു. പിറെസിനെ കണ്ട ഫാന്സിന് ആവേശം കൂടി. കൂടുതൽ ആവേശത്തോടെ എല്ലാവരും chant ചെയ്തു. പിന്നീട് പിറെസും ഫാൻസും തമ്മിൽ ഉള്ള സംസാരം ആയിരുന്നു. തന്റെ പ്രിയപ്പെട്ട ഗോൾ ഏതാണ് എന്ന ചോദിച്ചപ്പോൾ Totenhamനു എതിരെ അടിച്ച Invincible Winner ആണ് എന്ന് പിറെസ്. ഫാന്സിന് സന്തോഷം പകരുന്ന രീതിയിൽ ഉള്ള മറുപടികൾ അവരെ ആവേശം കൊള്ളിച്ചു. ആഴ്സനൽ 1-0 ജയിക്കും എന്ന് പ്രവചിക്കുകയും ചെയ്തു. കളി തുടങ്ങാൻ സമയം ആയതുകൊണ്ട് പിറെസ് പയ്യെ സ്റ്റേജിൽ നിന്ന് ഇറങ്ങി. ഓടി വന്ന ഫാൻസിന് ഓട്ടോഗ്രാഫ് കൊടുക്കാനും പിറെസ് മടി കാണിച്ചില്ല.
കളി തുടങ്ങി. ആവേശകരമായ പല മുന്നേറ്റങ്ങളും നിറഞ്ഞ ആദ്യ പകുതിയുടെ അവസാനം ഓസിലിന്റെ ഒരു സുന്ദരമായ ഫ്രീകിക്ക് അറിയാതെ ഹെഡ് ചെയ്ത് wimmer സ്വന്തം പോസ്റ്റിൽ നിറയൊഴിച്ചു.
ആദ്യ പകുതിക്ക് ശേഷം ഉള്ള 15 മിനിറ്റ് ഇടവേളയിൽ ചെറിയ ഒരു ക്വിസ് നടന്നു. നറുക്ക് ഇട്ട് എടുത്ത 2 പേർ ആയിരുന്നു ക്വിസിൽ പങ്കെടുത്തത്. അതിലെ വിജയി പ്യൂമയുടെ ഒറിജിനൽ ബൂട്ട് സമ്മാനമായി നേടി. രണ്ടാം പകുതി തുടങ്ങി. ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ കളി സമനിലയിൽ എത്തിച്ചു. പിന്നീട് ഉള്ള നിമിഷങ്ങളിൽ അവിടെ ഉണ്ടായിരുന്ന ഫാൻസ് എല്ലാവരും ഒരു ഗോളിന് വേണ്ടി കാത്തിരുന്നെങ്കിലും ആദ്യ പകുതിയേക്കാൾ വിരസം ആയ രണ്ടാം പകുതി കളി സമനിലയിൽ എത്തിച്ചു.
എല്ലാവരുടെയും മുഖങ്ങളിൽ വിഷാദം നിഴലിച്ചു കണ്ടു. എന്നിട്ടും എല്ലാവരും chant ചെയ്യൽ നിർത്തിയില്ല. പിന്നീട് പിറെസ് ഇറങ്ങി വന്നു. എല്ല ഫാന്സിനെയും കൂടെ നിർത്തി ഒരു കിടുക്കൻ സെൽഫി എടുത്തു. എല്ലാവർക്കും ബൈ പറഞ്ഞ് പിറെസ് യാത്രയായി. കളി ജയിക്കാൻ പറ്റാത്തതിൽ വിഷമിച്ചും ഈ സ്ക്രീനിങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷിച്ചും ഞങ്ങളും യാത്രയായി. ഇനിയും ഇതുപോലെയുള്ള സ്ക്രീനിങ്ങുകളിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടണേ എന്ന ഒരൊറ്റ പ്രാർത്ഥന മാത്രം…”മനോഹരം മുംബൈ, അവിസ്മരണീയം ആഴ്സണൽ”