പലപ്പോഴും സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിലുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നത് ഫുട്ബോളിന്റെ അനിർവചനീയമായ സൗന്ദര്യാനുഭവങ്ങളിൽ ഒന്നാണ്. അതുപോലൊരു സ്വപ്നഗാഥയാണ് ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ രചിക്കപ്പെട്ടത്. അതിലെ അനശ്വര നായകൻ ആകട്ടെ ആഴ്സണൽ അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച ഈബെറേച്ചി എസെയും. 4-1 എന്ന
പ്രീമിയർ ലീഗിലെ 5-ആം ഗെയിം വീക്കിൽ വമ്പന്മാരായ ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും കൊമ്പുകോർത്തപ്പോൾ മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ആദ്യ പകുതിയിൽ എർലിങ് ഹാളണ്ടും ആഴ്സണലിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലിയും ഗോൾ മടക്കി. കഴിഞ്ഞ 3 സീസണുകളിലും റണ്ണേഴ്സ് അപ്പായി ഫിനിഷ്